കുമ്പള നായിക്കാപ്പില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടും ബൈക്കും തകര്‍ത്തു; മര്‍ദ്ദനമേറ്റ് മൂന്ന് പേര്‍ ആസ്പത്രിയില്‍

0
294

കുമ്പള: (www.mediavisionnews.in) നായിക്കാപ്പില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടും ബൈക്കും ആറംഗ സംഘം തല്ലിത്തകര്‍ത്തതായി പരാതി. മൂന്നുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകന്‍ നായിക്കാപ്പ് നാരായണ മംഗലത്തെ ശിവപ്രസാദ് (37), സഹോദരി മമത (38), മമതയുടെ മകള്‍ ദിയ (12) എന്നിവരെയാണ് കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ ബി.ജെ.പി പ്രവര്‍ത്തകരായ ആറംഗ സംഘം ശിവപ്രസാദിനെ അന്വേഷിച്ച് വീട്ടിലെത്തുകയും ശിവപ്രസാദ് ഇല്ലെന്ന് പറഞ്ഞതോടെ വീട്ടിനകത്ത് കയറാന്‍ ശ്രമിക്കുകയായിരുന്നുവത്രെ.

അതിനിടെ സംഘത്തെ തടഞ്ഞതോടെ മമതയേയും ദിയയേയും തള്ളിയിടുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും വീട്ടിനകത്തെ സോഫയും ഗ്ലാസുകളുമൊക്കെ തകര്‍ക്കുകയായിരുന്നുവെന്നും പറയുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ ശിവപ്രസാദിനെ മര്‍ദ്ദിച്ച് കൊലവിളി നടത്തിയതിന് ശേഷമാണ് സംഘം മടങ്ങിയതെന്ന് ഇവര്‍ പരാതിപ്പെട്ടു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here