കുമ്പള (www.mediavisionnews.in): സി.പി.എം പ്രവര്ത്തകന് നായിക്കാപ്പിലെ ശിവപ്രസാദിനെ മര്‍ദ്ദിക്കുകയും ബൈക്കും വീടും തകര്‍ക്കുകയും ചെയ്തതിന് ബി.ജെ.പി പ്രവര്‍ത്തകരായ ആറുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. പ്രയേഷ്, പവന്‍കുമാര്‍, അജിത് എന്നിവരടക്കം ആറുപേര്‍ക്കെതിരെയാണ് കേസ്.
ബുധനാഴ്ച രാത്രിയാണ് ആറംഗ സംഘം വീട്ടില്‍ കയറി ശിവപ്രസാദിനേയും സഹോദരി മമതയേയും മമതയുടെ മകള്‍ ദിയയേയും മര്‍ദ്ദിക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി. ബി.ജെ.പി പ്രവര്ത്തകന് പ്രയേഷിന്റെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരായ 14 പേര്‍ക്കെതിരെയും കേസെടുത്തു. ശിവന്, മനോജ്, ജയപ്രകാശ്, അര്‍ഷാദ്, അച്ചു എന്നിവര്‍ക്കും മറ്റ് ഒമ്പത് പേര്‍ക്കുമെതിരെയാണ് കേസ്.
ബുധനാഴ്ച രാത്രി പ്രയേഷും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുമ്പോള്‍ നായിക്കാപ്പ് മയില്കല്ലില്വെച്ച് 14 അംഗ സംഘം കാര്‍ തടഞ്ഞ് പുറത്തെക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുകയും കാര്‍ തകര്‍ത്തുവെന്നുമാണ് പരാതി.