‘കാണിച്ചതൊക്കെ കാണിച്ചു, നന്നായി, ഇനി ആ പാർക്കിംഗ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷയ്ക്ക് നല്ലത്‌ ‘ : മുന്നറിയിപ്പുമായി തുമ്മാരുകുടി

0
165

ശരിക്കും തിരിയാൻ പോലും കഴിയാത്ത ഇത്തിരി സ്ഥലത്തിനുള്ളിൽ കൂളായി ഇന്നോവ കാർ പാർക്ക് ചെയ്യുകയും തിരിച്ചെടുക്കുകയും ചെയ്യുന്ന ബിജു എന്ന ഡ്രൈവറുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അതിവിദഗ്ദ്ധമായി ബിജു കാർ തിരിക്കുന്നതും വളയ്ക്കുന്നതും ഒക്കെ കാണാൻ നിരവധി പേർ തടിച്ചു കൂടുകയും വീഡിയോ എടുക്കുകയും ഒക്കെ ചെയ്തിരുന്നു. തന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതിനാലാണ് ബിജു കാർ തൊട്ടുമുന്നിലുള്ള കനാലിന് മുകളിലെ സ്ലാബ് തിരഞ്ഞെടുത്തത്.

പാർക്കിംഗിനിടെയിൽ അല്പമൊന്ന് തെറ്റിയാൽ കാർ കനാലിലേക്ക് വീഴും. എന്നാൽ ഇതിന് അവസരമൊരുക്കാതെയുള്ള ബിജുവിന്റെ കഴിവാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. എന്നാൽ ഈ വൈറൽ വീഡിയോയ്ക്ക് പിന്നിൽ പതിയിരിക്കുന്ന അപകട സാദ്ധ്യത ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. അപകടത്തിൽ നിന്നും ഒരു സെക്കന്റ് പോലും ദൂരമില്ലെന്നും ഇത്തരം പ്രവണതകൾ ആവർത്തിക്കരുതെന്നും ചൂണ്ടിക്കാട്ടുന്ന തുമ്മാരുകുടി അതിന്റെ കാരണവും വിശദീകരിക്കുന്നു.

ഇതാണ് നുമ്മ പറഞ്ഞ ഡ്രൈവർ..!വയനാട് പേര്യ സ്വദേശി ബിജുവാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോയിലെ ഡ്രൈവർ..!!

Posted by Open Newser Wayanad News on Monday, September 7, 2020

 ഫേസ്ബുക്ക് പോസ്‌റ്റ് ഇങ്ങനെ;

ഒരു നല്ല ഡ്രൈവറെ അനുകരിക്കുമ്പോൾ

ഒരു കാറിന് ശരിക്ക് കയറിപ്പോകാൻ പോലും സ്ഥലമില്ലാത്ത ഒരിടത്ത് കൃത്യമായി പാർക്ക് ചെയ്യുന്ന ഒരു ഡ്രൈവറുടെ കഥ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ ആണല്ലോ. ആ ഡ്രൈവറുടെ പാരലൽ പാർക്കിംഗ് സ്കില്ലും വാഹനത്തിന്റെ വലുപ്പത്തെപ്പറ്റിയുള്ള ജഡ്ജ്‌മെന്റും അതിശയകരം ആണ്. അതെ സമയം ഒരു സുരക്ഷാ വിദഗ്ദ്ധൻ എന്ന നിലയിൽ രണ്ടു കാര്യങ്ങൾ പറയാതെ വയ്യ,

1. ഒരു കാറിനെ സുരക്ഷിതമായി പാർക്ക് ചെയ്യുന്ന രീതിയല്ല നമ്മൾ കാണുന്നത്. അപകടത്തിൽ നിന്നും ഒരു സെക്കൻഡ് പോലും ദൂരമില്ല. ഇവിടെയാണ് അദ്ദേഹം സ്ഥിരമായി പാർക്ക് ചെയ്യുന്നതെങ്കിൽ ഇന്നല്ലെങ്കിൽ നാളെ വാഹനം കനാലിൽ വീണുപോകുമെന്നതിൽ സംശയമില്ല. ആളുകളുടെ പ്രോത്സാഹനത്താൽ കൂടുതൽ ചെയ്താൽ ദുരന്ത സാദ്ധ്യത കൂടും, അത് തന്നെ.

2. ഇദ്ദേഹത്തെപ്പോലെ സൂപ്പർ എക്സ്പെർട്ട് ആയ ഒരാൾ പാർക്ക് ചെയ്യുന്നത് കണ്ടു മറ്റുളളവർ ഇവിടെയോ ഇതുപോലെ ഇടുങ്ങിയ സഥലങ്ങളിലോ വീഡിയോ വൈറൽ ആക്കാൻ വേണ്ടി പാർക്ക് ചെയ്യാൻ തുടങ്ങിയാൽ വേറെ അപകടങ്ങളും നാം കാണും.

അതുകൊണ്ട് കാണിച്ചതൊക്കെ കാണിച്ചു, നന്നായി. ഇനി ആ പാർക്കിംഗ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷക്ക് നല്ലത്. പറഞ്ഞില്ല എന്ന് വേണ്ട. ഞാൻ പറഞ്ഞാൽ എന്താണ് പിന്നെ സംഭവിക്കുക എന്ന് സംശയമുള്ളവർ ഇവിടെ സ്ഥിരമായുള്ളവരോട് ചോദിച്ചാൽ മതി !!

LEAVE A REPLY

Please enter your comment!
Please enter your name here