സീതാംഗോളി: ജ്വല്ലറി തട്ടിപ്പ് കേസില്‍ പ്രതിയായതിനെതുടര്‍ന്ന് രാജിവെക്കണമെന്നാവശ്യപ്പെട്ട് എം സി ഖമറുദ്ദീന് എം എല്‍ എക്കെതിരെ കരിങ്കൊടി കാട്ടിയ പത്ത് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം സീതാംഗോളിയിലെ മാവേലി സ്റ്റോര്‍ ഉദ്ഘാടനത്തിന് എം എല്‍ എ എത്തിയപ്പോഴാണ് സി പി എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കരിങ്കൊടി കാട്ടിയത്. സി പി എം പ്രവര്‍ത്തകരായ സന്തോഷ് കുമാര്‍, മധുസൂദനന്, ഉബൈദ് റഹ്മാന്, ജഗദീഷ്, രാമചന്ദ്ര, വിനീഷ്, മുഹമ്മദ്, അഷ്റഫ്, മുഹമ്മദ് അല്‍ത്താഫ്, ഗണേഷ്, പൃത്ഥിരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്.