ബംഗാളില്‍ സി.പി.ഐ.എം സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറെന്ന് അധിര്‍ രഞ്ജന്‍ ചൗധരി

0
200

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സി.പി.ഐ.എം നയിക്കുന്ന ഇടതുമുന്നണിയുമായി സഖ്യത്തിന് തയ്യാറാണെന്ന് പി.സി.സി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. തൃണമൂലിനേയും ബി.ജെ.പിയേയും നേരിടാന്‍ മതേതരസഖ്യത്തിന് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പിയുടേയും തൃണമൂല്‍ കോണ്‍ഗ്രസിന്റേയും വര്‍ഗീയ-ജനവിരുദ്ധ നയങ്ങള്‍ എതിര്‍ക്കപ്പെടണം. കോണ്‍ഗ്രസ് നിലപാട് വ്യക്തമാണ്. സി.പി.ഐ.എം അനുകൂല നിലപാട് നേരത്തെ സ്വീകരിച്ചിട്ടുണ്ട്. പരസ്പരധാരണയോടെ തെരഞ്ഞെടുപ്പിനെ നേരിടണം’, ചൗധരി പറഞ്ഞു.

2021-ലാണ് പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ചൗധരിയെ ബംഗാള്‍ സംസ്ഥാനാധ്യക്ഷനായി നിയമിച്ചത്. 2014 മുതല്‍ 2018 വരെ ബംഗാളിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം. ഈ കാലയളവില്‍ കോണ്‍ഗ്രസ് ഇടതുപക്ഷവുമായി കൈകോര്‍ക്കുകയും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുകയും ചെയ്തിരുന്നു.

അധിര്‍ രഞ്ജന്‍ ചൗധരിയെ പി.സി.സി അധ്യക്ഷനാക്കിയതിനെ സി.പി.ഐ.എം സ്വാഗതം ചെയ്തിരുന്നു. ബി.ജെ.പി-തൃണമൂല്‍ ഇതരകക്ഷികളെ ഒന്നിച്ച് അണിനിരത്താന്‍ ശ്രമിക്കുമെന്ന് സി.പി.ഐ.എം മുന്‍ എം.പി മുഹമ്മദ് സലീം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here