ന്യൂഡല്‍ഹി∙ കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന ബിഹാറിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍ ആര്‍ജെഡി നേതാവുമായ രഘുവംശ് പ്രസാദ് സിങ് (74) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
ദിവസങ്ങള്‍ക്കു മുന്‍പ് ലാലു പ്രസാദ് യാദവിന് തുറന്ന കത്തെഴുതിയ ശേഷം മുന്‍കേന്ദ്രമന്ത്രിയായ രഘുവംശ് പ്രസാദ് സിങ് ആര്‍ജെഡി വിട്ടതു വാര്‍ത്തയായിരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആര്‍ജെഡി സ്ഥാപക നേതാവായ രഘുവംശ് പ്രസാദ് സിങ് പാര്‍ട്ടി വിട്ടത് ലാലുവിന് തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തല്‍.