കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിൽ ആശ്വസിക്കേണ്ടതില്ല; കാരണമിതാണ്

0
213

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രകടമായ കുറവ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് ദിവസവും രണ്ടായിരത്തിൽ താഴെയാണ് കോവിഡ് രോഗികളുടെ എണ്ണം. അതേസമയം കോവിഡ് പരിശോധനകളും എണ്ണവും ഈ ദിവസങ്ങളിൽ പകുതിയായി കുറഞ്ഞിരുന്നു.

ഓഗസ്റ്റ് 31ന് 1,530 രോഗികൾ, സെപ്റ്റംബർ ഒന്നാം തീയതി 1,140, ഇന്നലെ 1,547 രോഗികൾ എന്നിങ്ങനെയായിരുന്നു കണക്ക്. മുൻ ദിവസങ്ങളിലെ രോഗികളുടെ എണ്ണം രണ്ടായിരത്തിലധികമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് ഗണ്യമായി കുറഞ്ഞു. മൂന്ന് ദിവസത്തിൽ 18 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതും. എന്നാൽ ഈ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലും വലിയ രീതിയിൽ കുറവുണ്ടായി.

മുപ്പതിനായിരത്തിലധികം പേരെ പരിശോധിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസവും 20,000ത്തിൽ താഴെയാണ് പരിശോധനകളുടെ എണ്ണം. 1,140 രോഗികൾ റിപ്പോർട്ട് ചെയ്ത ഒന്നാം തീയതി 14,137 സാമ്പിൾ മാത്രമാണ് പരിശോധിച്ചത്.

പരിശോധന കുറയുന്നതനുസരിച്ച് രോഗികളുടെ എണ്ണവും കുറഞ്ഞെന്ന് ചുരുക്കം. തുടർച്ചയായ അവധി ദിവസങ്ങളായതിനാലാണ് പരിശോധനകളുടെ എണ്ണം കുറയാൻ കാരണമായി വിലയിരുത്തുന്നത്. അതേസമയം ഈ മാസം കോവിഡ് രോഗികളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്. ഓണത്തിരക്കുകൾ വൈറസ് വ്യാപനത്തിന് കാരണമായേക്കാം എന്ന് തന്നെയാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here