ഐപിഎൽ മത്സരക്രമം പുറത്തിറക്കി: ആദ്യ ദിനം മുംബൈയും ചെന്നൈയും നേർക്കുനേർ

0
597

മുംബൈ: (www.mediavisionnews.in) ഈ മാസം 19ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 13ാം സീസൺന്റെ മത്സരക്രമം പുറത്തിറക്കി. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സുപ്പർ കിങ്സും തമ്മിൽ അബുദാബിയിൽവച്ചാണ് ഉദ്ഘാടന മത്സരം. 20ന് ദുബായിൽവച്ച് ഡൽഹി ക്യാപിറ്റൽസ് കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ഷാർജാ സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22ന് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ്.

സൺറൈസേഴ്സ് ഹൈദരബാദും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം 22ന് ദുബായിൽവച്ചാണ്. കൊൽക്കത്തയുടെ ആദ്യ മത്സരം 23ന് മുംബൈയ്ക്കെതിരെയാണ്. 10 ദിവസം രണ്ടു മത്സരങ്ങൾ വീതമുണ്ട്. ആദ്യ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30നും രണ്ടാം മത്സരം രാത്രി 7.30നും ആരംഭിക്കും. ഒരു മത്സരമുള്ള ദിവസങ്ങളിൽ രാത്രി 7.30യ്ക്കാണ് മത്സരം.

ദുബായിൽ 24 മത്സരങ്ങളും അബുദാബിയിലും ഷാർജയിലും യഥാക്രമം 20ഉം 12ഉം മത്സരങ്ങളും നടക്കും. പ്ലേ ഓഫിന്റെയും ഫൈനലിന്റെയും വേദികൾ പിന്നീട് അറിയിക്കുമെന്നും ഐപിഎൽ ഗവേണിങ് കൗൺസിൽ ഞായറാഴ്ച വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here