ഉപ്പളയിൽ മുസ്ലിം ലീഗ് നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു

0
265

കാഞ്ഞങ്ങാട്: (www.mediavisionnews.in) ഉപ്പളയിലെ മുസ്ലിം ലീഗ് നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയായ ആദം ഖാന്‍ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു. മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് സെക്ക്രട്ടറി മുസ്തഫയെ (45) കാലും കൈയും വെട്ടിവീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയായ ഉപ്പള കൈക്കമ്പ ബങ്കള കോംപൗണ്ടില്‍ ആദം ഖാന്‍(24) ആണ് പടന്നക്കാട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചൊവ്വാഴ്ച രാത്രി 9 മണിയോടെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ആദം ഖാനും കൂട്ട് പ്രതി ഉപ്പള നയാബസാര്‍ അമ്പാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നൗഷ എന്ന നൗഷാദും (23) അറസ്റ്റിലായത്.

കൃത്യം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ് പ്രതികളെ പുതിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കാസര്‍കോട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ റിമാന്റില്‍ കഴിയുകയായിരുന്ന ആദം ഖാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവിടെ നിന്നാണ് തന്ത്രപൂര്‍വ്വം ആദം ഖാന്‍ രക്ഷപ്പെട്ടത്. പ്രതിയെ കണ്ടെത്താല്‍ പോസ് അന്വേഷണം ഊര്‍ജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here