കോട്ടയം: കൊവിഡ് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. എന്നാൽ കോട്ടയം മള്ളുശ്ശേരി സ്വദേശിനിയായ യുവതിയ്ക്ക് ഇപ്പോൾ തന്റെ പേര് പറയാൻ പോലും വയ്യാത്ത അവസ്ഥയാണ്. പേര് കേൾക്കുന്നവരൊക്കെ ഞെട്ടുകയാണ്.കഴിഞ്ഞ വർഷം ഡിസംബറിന് ശേഷമാണ് യുവതിയുടെ പേര് ചർച്ചയാകുന്നത്. എന്താണ് ആ പേരെന്നല്ലേ? അത് മറ്റൊന്നുമല്ല, ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുന്ന ആ വൈറസിന്റെ പേര് തന്നെ! ‘കൊറോണ’ എന്ന പേര് മുപ്പത്തിനാല് വർഷം മുമ്പ് മാമോദിസ സമയത്ത് അച്ഛൻ ഇട്ടതാണ്.ആർക്കും ഇതുവരെ കേൾക്കാത്ത പേരായതിനാൽ പണ്ടുമുതലെ അതിലൊരു കൗതുകം നാട്ടുകാർക്ക് തോന്നിയിരുന്നു. എന്നാൽ ഡിസംബറോടെയാണ് പേര് ചർച്ചയായത്.രണ്ടു കുട്ടികളുടെ അമ്മയാണ് കൊറോണ ഷൈൻ. മത്സ്യത്തൊഴിലാളിയായ ഭർത്താവ് ഷൈനിന്റെ സുഹൃത്തുക്കളെടുത്ത ഒരു വീഡിയോയിലൂടെയാണ് യുവതി താരമായത്.