ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം; ക്ഷേത്രത്തിലെ പ്രഭാത ഗീതത്തിനെതിരെ പ്രതികരിച്ചെന്ന വാര്‍ത്ത പ്രചരിക്കുന്നത് യുവമോര്‍ച്ച ഗുരുവായൂര്‍ ഏരിയ കമ്മിറ്റിയുടെ പേരിലുള്ള എഫ്.ബി പേജില്‍

0
157

തൃശൂര്‍: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും എസ്.വൈ.എസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം. ക്ഷേത്രങ്ങളിലെ പ്രഭാത ഗീതം ഇതര മതവിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായാണ് പ്രചാരണം. യുവമോര്‍ച്ച ഗുരുവായൂര്‍ ഏരിയ കമ്മിറ്റി എന്ന ഫേസ്ബുക്ക് പേജിലാണ് ഇത് ഷെയര്‍ ചെയ്തിട്ടുള്ളത്.

കേരളത്തില്‍ പ്രധാനമായും മുസ്‌ലിം വിഭാഗം കൂടുതലുള്ള മലപ്പുറത്ത് ക്ഷേത്രങ്ങളില്‍ നിന്നും കേള്‍ക്കുന്ന പ്രഭാതഗീതം ഇതര മതവിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് നിര്‍ത്തുന്നതിനെ കുറിച്ച് ഹിന്ദു സമൂഹം ചിന്തിക്കണം എന്ന് തങ്ങള്‍ പ്രസ്താവന നടത്തി എന്ന രീതിയിലാണ് പോസ്റ്റ്. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ ഫേസ്ബുക്കില്‍ നിന്ന് യുവമോര്‍ച്ച ഗുരുവായൂര്‍ എന്ന പേജ് തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here