സംസ്ഥാനത്ത് ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകൾ, എട്ട്   പ്രദേശങ്ങളെ ഒഴിവാക്കി

0
250

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ നെടുംകുന്നം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പനച്ചിക്കാട് (18), കുമരകം (7), ഇരാറ്റുപേട്ട (9, 11, 12), തീക്കോയി (13), രാമപുരം (7, 8), ഉഴവൂര്‍ (12), കൊല്ലം ജില്ലയിലെ നെടുമ്പന (17), ശൂരനാട് സൗത്ത് (5), പേരയം (4, 5), പെരിനാട് (1, 2, 20), മേലില (9), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), ആലക്കോട് (സബ് വാര്‍ഡ് 2), കാഞ്ചിയാര്‍ (സബ് വാര്‍ഡ് 3, 4, 10, 14), ചക്കുപള്ളം (സബ് വാര്‍ഡ് 4, 5, 6), കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ (12, 13, 15), ബെള്ളൂര്‍ (7), പനത്തടി (7, 8, 14), തൃശൂര്‍ ജില്ലയിലെ എറിയാട് (13), മാടക്കത്തറ (സബ് വാര്‍ഡ് 4), തെക്കുംകര (13), എറണാകുളം ജില്ലയിലെ നെടുമ്പാശേരി (18), കൂവപ്പടി (4), പെരുമ്പാവൂര്‍ (21), വയനാട് ജില്ലയിലെ നെന്മേനി (15 (സബ് വാര്‍ഡ്), 18, 19, 20), കോട്ടത്തറ (7, 8), ആലപ്പുഴ ജില്ലയിലെ കൈനകരി (10), നെടുമുടി (2), തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം (1, 10), മലപ്പുറം ജില്ലയിലെ വാഴയൂര്‍ (3, 4, 12), പത്തനംതിട്ട ജില്ലയിലെ നിരണം (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഇന്ന് എട്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി (വാര്‍ഡ് 1, 2, 11), മങ്കര (9), തച്ചമ്പാറ (1, 10, 12), കോട്ടായി (3, 9), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (10, 15), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (1, 5, 11, 12, 13), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (11), ആലപ്പുഴ ജില്ലയിലെ കുത്തിയതോട് (1) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 607 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. അതേസമയം കേരളത്തിൽ ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1419 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here