തിരുവനന്തപുരം: (www.mediavisionnews.in) ഇന്ന് സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
1426 പേര് രോഗമുക്തി നേടി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 62 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 72 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 297
മലപ്പുറം 242
കോഴിക്കോട് 158
കാസര്‍കോട് 147
ആലപ്പുഴ 146
പാലക്കാട് 141
എറണാകുളം 133
തൃശ്ശൂര്‍ 32
കണ്ണൂര്‍ 30
കൊല്ലം 25
കോട്ടയം 24
പത്തനംതിട്ട 20
വയനാട് 18
ഇടുക്കി 4