ദുബായ്: ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ വരുന്നതിനുള്ള തടസ്സം ഉടന്‍ നീങ്ങുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും സ്ഥാനപതി പറഞ്ഞു.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇന്ത്യ ഇളവു വരുത്തുന്ന പശ്ചാത്തലത്തിലാണിത്. ഔദ്യോഗിക അറിയിപ്പ് വന്ന ശേഷമേ സന്ദര്‍ശക വിസക്കാര്‍ ടിക്കറ്റെടുക്കാന്‍ പാടുള്ളൂവെന്നും പവന്‍ കപൂര്‍ ഓര്‍മ്മപ്പെടുത്തി.