കേരളത്തില്‍ സ്വര്‍ണവില മൂന്നുദിവസമായി കുറഞ്ഞ നിലാരത്തില്‍തന്നെ. ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 3,120 രൂപ കുറഞ്ഞ് വില 38,880 രൂപയില്‍ തുടരുകയാണ്. 4860 രൂപയാണ് ഗ്രാമിന്.
പവന് 3000ത്തിലേറെ രൂപ കുറഞ്ഞതോടെ വിപണി സജീവമായിട്ടുണ്ട്. വിവാഹ-ഉത്സവ സീസണായതും വിപണിക്ക് തുണയായി.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യു.എസ്. ഫെഡ് റിസര്‍വിന്റെ യോഗതീരുമാനം പുറത്തു വന്നയുടനെയാണ് വിലയില്‍ ഇടിവുണ്ടായത്.
വിലവന്‍തോതില്‍ കുതിച്ചതോടെ നിക്ഷേപകര്‍ വ്യാപകമായി സ്വര്‍ണം വിറ്റ് ലഭമെടുത്തതും താല്‍ക്കാലികമായുണ്ടായ വിലയിടിവിന് കാരണമായി.