മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം നീളുന്നു, കൊവിഡ് കാലമായതുകൊണ്ട് പടരാനുള്ള സാധ്യത ഉണ്ടെന്ന് ചെന്നിത്തല; അതിപ്പോഴാണോ തോന്നിയതെന്ന് സ്പീക്കര്‍

0
192

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം നീണ്ടുപോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രസംഗം ദൈര്‍ഘിപ്പിക്കാന്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ മുഖ്യമന്ത്രി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയെന്നും ചെന്നിത്തല ആരോപിച്ചു.

ചെന്നിത്തലയുടെ വാക്കുകള്‍

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി കേള്‍ക്കാതെ പോകുമെന്ന് മന്ത്രി ബാലന്‍ പറഞ്ഞു. ഞങ്ങള്‍ അങ്ങനെ കേള്‍ക്കാതെ പോകുന്നില്ല. മുഖ്യമന്ത്രി കിണര്‍ റീച്ചാര്‍ജ് ചെയ്തതും മോട്ടോര്‍ വെച്ചതും ഒക്കെ പറയുന്നു. എത്ര സമയം വേണമെന്ന് കൂടെ പറഞ്ഞാല്‍ മതി. കാരണം അങ്ങ് (സ്പീക്കര്‍) എന്നെ നിയന്ത്രിച്ചു. അങ്ങെനിക്ക് കൂടുതല്‍ സമയം തന്നു. പക്ഷെ അങ്ങെന്നെ നിയന്ത്രിച്ചു. അതുപോലെ എത്ര മന്ത്രിമാര്‍ സംസാരിച്ചു.

സാര്‍ ഇത് കൊവിഡ് കാലമാണ്. എ.കെ ബാലന്‍ മന്ത്രി പറഞ്ഞപോലെ ഇത് കൊവിഡ് കാലമാണ്. അധികം നേരം ഇതിനകത്ത് ഇരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ ആളുകളാണ്. ഒരു ന്യായം വേണം. ഒരു സമയകൃത്യത വേണ്ടേ. മുഖ്യമന്ത്രി സംസാരിക്കെ ഞങ്ങള്‍ മിണ്ടാതിരിക്കുകയല്ലേ. ഇത് കൊവിഡ് കാലമാണ്. കൊവിഡ് കാലമായതുകൊണ്ട് പടരാനുള്ള സാധ്യത ഉണ്ട്.

എന്നാല്‍ അതിപ്പോഴാണോ തോന്നുന്നത് എന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇതിന് ശേഷവും മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here