നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം; കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

0
255

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ക്കായി കമ്മീഷന്‍ പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പുതിയ നിര്‍ദേശപ്രകാരം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം, പ്രചരണം ഉള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.  പൊതു മാര്‍ഗനിര്‍ദേശങ്ങള്‍

  • തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. 
  • വോട്ടിങ്ങിനായി സജ്ജീകരിച്ച മുറിയുടെ പ്രവേശനകവാടത്തില്‍ സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ സ്ഥാപിക്കണം. എല്ലാവരേയും തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കണം. 
  • സാമൂഹിക അകലം നിര്‍ബന്ധം.
  • വീടുകള്‍ തോറുമുള്ള പ്രചാരണത്തിന് പരമാവധി 5 പേര്‍ മാത്രം.
  • വോട്ടെടുപ്പിന്‌ എല്ലാ വോട്ടര്‍മാരും കയ്യുറ ധരിക്കണം.
  • സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി വലിയ മുറികള്‍ വോട്ടിങ്ങിനായി സജ്ജമാക്കണം. 
  • പോളിങ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കായി ആവശ്യത്തിന് വാഹനങ്ങള്‍ ഉറപ്പാക്കണം. 
  • എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും നിയമസഭാമണ്ഡലങ്ങളിലും ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. ഇവര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കും. 
  • നാമനിര്‍ദേശ പത്രികയും സത്യവാങ്ങമൂലവും ഓണ്‍ലൈനായും ലഭ്യമാണ്. പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ ഇതിന്റെ പ്രിന്റ് ഔട്ട് കോപ്പി എടുത്ത് റിട്ടേണിങ്ങ് ഓഫീസര്‍ക്ക് നല്‍കുകയോ ചെയ്യാം. 
  • കെട്ടിവെക്കാനുള്ള തുക ഓണ്‍ലൈനായും നേരിട്ടും അടയ്ക്കാം. 
  • നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ആള്‍ക്കൊപ്പം പരമാവ ധി രണ്ട് പേര്‍ക്ക് റിട്ടേണിങ്ങ് ഓഫീസറുടെ മുന്നിലെത്താം. 
  • തപാല്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഭിന്നശേഷിക്കാര്‍, 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, അവശ്യസര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here