ശ്വാസമടക്കിപ്പിടിച്ചല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല, റോഡരികിലൂടെ നടക്കുന്നയാളുടെ അടുത്തേക്ക് ചീറിപ്പാഞ്ഞെത്തി വണ്ടി, പിന്നെ സംഭവിച്ചത്

0
187

ചവറ∙ തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയ ഒരു കാൽനടക്കാരനു വേണ്ടിയുള്ള തിരച്ചിലിലാണ് എല്ലാവരും. ആരാണ് ആ ഭാഗ്യവൻ ! വെള്ളിയാഴ്ച രാവിലെ മുതൽ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും അന്വേഷിക്കുകയാണ് ചവറക്കാർ, ഒപ്പം ലോകവും. ചവറ തട്ടാശേരിയിലെ വിജയപാലസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം സമൂഹ മാധ്യങ്ങളിൽ വൈറലായതോടെയാണ് ആ കാൽനടയാത്രക്കാരനെ കുറിച്ച് ഏവരും തിരക്കാൻ തുടങ്ങിയത്. സംഭവം ഇങ്ങനെ:

വെള്ളിയാഴ്ച രാവിലെ ആറുമണി കഴിഞ്ഞ് ദേശീയപാതയിൽ വിജയപാലസിനു മുന്നിലൂടെ കൈയ്യിലൊരു സഞ്ചിയും മുഴക്കോൽ എന്നു തോന്നുന്ന ഒരു സ്ക്വയർ ട്യൂബുമായി ശങ്കരമംഗലം ഭാഗത്തേക്ക് ഓരം ചേർന്ന് നടന്നു പോവുകയായിരുന്നു അയാൾ. എതിർദിശയിൽ നിന്നും ഒരു വാനും പിന്നാലെ ലോറിയും വരുന്നത് കാണാം. പെട്ടെന്ന് നടന്നുപോകുന്നയാളുടെ പിന്നിൽ നിന്നും ഇയാളെ ഇടിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധം ഇൻസുലേറ്റഡ് മിനി വാൻ നിയന്ത്രണം വിട്ട് റോഡും കടന്ന് അയാളുടെ ഇടതു വശത്തു കൂടി കടന്നുപോയി.

ഇതൊന്നുമറിയാതെ നടന്നു നീങ്ങിയ യാത്രക്കാരനു മുന്നിലെ ക്യാമറത്തൂണിൽ വാൻ ഇടിക്കുന്നതു കണ്ടപ്പോഴാണ് സ്ഥലകാല ബോധം വന്നത്. അതോ പോയതോ! തിരിഞ്ഞോടിയ ശേഷം നിൽക്കുകയും അൽപ നേരം പ്രാർഥനാ നിരതനായശേഷം അയാൾ വന്നവഴിക്ക് തിരിച്ച് നടക്കുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം. പൊലീസ് റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഇടിച്ചു തെറിപ്പിച്ച് മറിയാതെ അദ്‌ഭുതകരമായി റോഡിൽ കയറി മുന്നോട്ട് പോകുന്നത് വരെയാണ് വിഡിയോ ദൃശ്യം.

കുറച്ചു മുന്നോട്ട് പോയശേഷം നിർത്തിയ വാനിൽ നിന്നു പൊലീസെത്തി രണ്ടു പേരെ പുറത്തിറക്കി സ്റ്റേഷനിലെത്തിച്ചു. സ്ഥിരമായി പാലുമായി പോകുന്നതായിരുന്നു ചങ്ങനാശേരിയിലുള്ള വാൻ. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ആളപായമില്ലാത്തതിനാലും ക്യാമറ പുനഃസ്ഥാപിച്ചു നൽകാമെന്ന് സമ്മതിച്ചതിനാലും കേസെടുക്കാതെ വിട്ടയച്ചതായി ചവറ പൊലീസ് പറഞ്ഞു.

ഇന്ന് ഇനി പണിയില്ല ലീവെടുത്തു ?

ഇന്ന് ഇനി പണിയില്ല ലീവെടുത്തു ?

Posted by Variety Media on Saturday, August 22, 2020

LEAVE A REPLY

Please enter your comment!
Please enter your name here