കേരളത്തില്‍ സെപ്തംബറോടെ പ്രതിദിനം 10,000-നും 20,000-നും ഇടയിൽ കൊവിഡ് കേസുകൾ വരാൻ സാധ്യതയെന്ന് ആരോ​ഗ്യമന്ത്രി

0
219

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ കൊവിഡിൻ്റെ വൻതോതിലുള്ള വ്യാപനമുണ്ടാക്കാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. കേസുകൾ കൂടുന്ന സാഹചര്യം നേരിടാൻ സർക്കാർ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

സെപ്തംബറോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ കൊവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. 

കൊവിഡ് കേസുകൾ വർധിക്കുമ്പോൾ അതിന് ആനുപാതികമായി മരണനിരക്കും ഉയരും എന്ന കാര്യം ഭയത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി ഓർമ്മിപ്പിച്ചു. കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യം നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും പ്രതിരോധസംവിധാനങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here