കൊവിഡിനെ ചെറുക്കാന്‍ “ഭാബിജി പപ്പടം” കഴിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര മന്ത്രിക്ക് കൊവിഡ്

0
488

പപ്പടം കോവിഡ് പ്രതിരോധിക്കുമെന്ന് വാദിച്ച കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഖ്‍വാളിന് കോവിഡ്. തദ്ദേശീയമായ ബ്രാന്‍റായ ‘പപ്പട്’ കോവിഡിനെ പ്രതിരോധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

രാവിലെ ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ച മേഖ്‍വാളിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here