തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ തീരുമാനം. കൊട്ടിക്കലാശം ഇത്തവണയുണ്ടാകില്ല. പ്രചരണരീതികള്‍ മുതല്‍ പോളിങ് വരെ കര്‍ശനമായ നിയന്ത്രങ്ങളുണ്ടാകും. സെപ്റ്റംബര്‍ ആദ്യവാരം രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്‍റെ അവസാനദിവസം രാഷ്ട്രീയപാര്‍ട്ടികള്‍ ആഘോഷമാക്കുന്ന കൊട്ടക്കലാശം ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ല.തെരഞ്ഞെടുപ്പിന്‍റെ എല്ലാ രീതികളിലും മാറ്റം വരുത്തുമ്പോള്‍ ജനങ്ങള്‍ തിങ്ങിനിറയുന്ന കൊട്ടിക്കലാശം വേണ്ടെന്നാണ് കമ്മീഷന്‍ തീരുമാനം.അടുത്ത മാസം ആദ്യം നടക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തില്‍ കമ്മീഷന്‍ നിലപാട് വ്യക്തമാക്കും.മാത്രമല്ല തെരഞ്ഞെടുപ്പ് പ്രചരണരീതികളിലും പോളിങ്ങിലും മാറ്റമുണ്ടാകും.വോട്ടഭ്യര്‍ത്ഥിക്കാന്‍ വീടുകളില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും.വോട്ട് ചെയ്യാനെത്തുന്നവര്‍ മാസ്ക് ധരിക്കണം സാമൂഹ്യഅകലം പാലിക്കണം.
പോളിങ് സ്റ്റേഷനിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിട്ടൈസര്‍ ഉപയോഗിക്കണം.പോളിങ് ഏജന്‍റുമാര്‍ക്കും ഉദ്യോഗസ്ഥരും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം.ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ ഈ ആഴ്ച ലഭ്യമായ ശേഷം തുടര്‍നടപടികള്‍ കമ്മീഷന്‍ ആലോചിക്കും.തെരഞ്ഞെടുപ്പിലെ പൊലീസ് വിന്യാസം തീരുമാനിക്കാന്‍ ഡിജിപിയുമായി ഈ മാസം തന്നെ കമ്മീഷന്‍ ചര്‍ച്ച നടത്തും.ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.