കൂർക്കംവലി കാരണം ഉറക്കം തടസ്സപ്പെട്ടു, ഉലക്ക കൊണ്ട് തലക്കടിച്ച് അച്ഛനെക്കൊന്ന് മകൻ

0
196

ഉത്തർപ്രദേശ്(www.mediavisionnews.in) : മറ്റൊരു ഞെട്ടിക്കുന്ന കുറ്റകൃത്യത്തെക്കുറിച്ചുള്ള വാർത്തകൂടി ഉത്തർപ്രദേശിൽ നിന്ന് പുറത്തു വന്നിരിക്കുകയാണ്. ഇരുപത്തെട്ടു വയസ്സുള്ള നവീൻ എന്ന യുവാവിന്റെ ഉലക്കകൊണ്ടുള്ള തലയ്ക്കടിയേറ്റ് അച്ഛൻ രാം സ്വരൂപ് (65) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയിലാണ് പിലിഭിത് ജില്ലയിലെ സോൻധാ ഗ്രാമത്തെ ഞെട്ടിച്ചുകൊണ്ട് ഇങ്ങനെ ഒരു സംഭവം നടന്നത്. അച്ഛന്റെ ഉച്ചത്തിലുള്ള കൂർക്കം വലി തന്റെ ഉറക്കം മുറിച്ചതാണ് മകൻ നവീൻ രോഷാകുലനാക്കിയത്. 

കൂർക്കം വലി കേട്ട് കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന പ്രതി, അല്പനേരത്തിനു ശേഷം കോപാകുലനായി ആ വീട്ടിനുള്ളിൽ തന്നെ ഉണ്ടായിരുന്ന ഒരു ഉലക്ക എടുത്തുകൊണ്ടുവന്ന് കൂർക്കം വലിച്ചുറങ്ങുകയായിരുന്ന അച്ഛന്റെ തലക്ക് ആഞ്ഞു പ്രഹരിക്കുകയാണുണ്ടായത്. അടിയേറ്റ് തലക്ക് ഗുരുതരമായി പരിക്കേറ്റ രാം സ്വരൂപിനെ ഉടനടി അടുത്തുള്ള പുരൺപുർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് ചെന്നെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. 

കുറ്റാരോപിതനായ യുവാവിന്റെ സഹോദരൻ മുകേഷ്, അമ്മയെയും കൂട്ടി അമ്മാവന്റെ വീട്ടിലേക്ക് പോയപ്പോഴാണ് ഈ സംഭവം നടന്നത്. അടുത്ത ദിവസം മുകേഷ് പരാതിപ്പെട്ടതിനെ പേരിലാണ് പൊലീസ് കേസെടുത്ത് നവീൻ അറസ്റ്റു ചെയ്തത്. ഇതിനു മുമ്പും, കൂർക്കംവലിയുടെ പേരിൽ നവീൻ അച്ഛനെ ശാരീരികമായി ആക്രമിച്ചതിന്റെ പേരിൽ പരാതികൾ ഉണ്ടായിട്ടുണ്ട് എന്ന് സെറാമരു നോർത്ത് എസ എച്ച് ഓ  പുഷ്കർ സിംഗ് ‘ദ ട്രിബ്യുണി’നോട് പറഞ്ഞു. മരിച്ചയാളിന്റെ മൃതദേഹം പൊലീസ് പോസ്റ്റ് മോർട്ടത്തിന് അയച്ചിരിക്കയാണ് ഇപ്പോൾ. 

LEAVE A REPLY

Please enter your comment!
Please enter your name here