കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
202

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത നാല് പേരുള്‍പ്പെടെ 139 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 വിദേശത്ത് നിന്നും 7 ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ചികിത്സയില്‍ ഉണ്ടായിരുന്ന 61 പേര്‍ക്ക് രോഗം ഭേദമായി.നിലവില്‍ ജില്ലയിലെ ആകെ ചികിത്സയില്‍ ഉള്ളത് 1018 പേരാണ്.

*സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്*

കാസര്‍ഗോഡ് നഗരസഭ -28, പള്ളിക്കര -20, തൃക്കരിപ്പൂര്‍ -15, പടന്ന- 14, ചെങ്കള -12, ഉദുമ -11, കാഞ്ഞങ്ങാട് നഗരസഭ -ഒമ്പത്, മംഗല്‍പാടി -8 , കുമ്പള- ആറ്, വോര്‍ക്കാടി ,മധൂര്‍ മൂന്ന് വീതം നീലേശ്വരം നഗരസഭ ,മഞ്ചേശ്വരം ,ചെമ്മനാട് രണ്ട് വീതം പിലിക്കോട്, കള്ളാര്‍, മൊഗ്രാല്‍പുത്തൂര്‍, മീഞ്ച (ഒന്നുവീതം) എന്നിങ്ങനെയാണ് വിവിധ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള സമ്പര്‍ക്ക രോഗബാധിതരുടെ കണക്ക്.


*വിദേശത്ത് നിന്നെത്തിയവര്‍*

ഖത്തറില്‍ നിന്നെത്തിയ 3 അജാനൂര്‍ പഞ്ചായത്ത് സ്വദേശികള്‍ക്കും ഒരു നീലേശ്വരം നഗരസഭാ സ്വദേശിക്കും യുഎഇയില്‍ നിന്നെത്തിയ ഒരു പുത്തിഗെ പഞ്ചായത്ത് സ്വദേശിക്കും ബ്രസീല്‍ നിന്നെത്തിയ 1 മംഗല്‍പാടി പഞ്ചായത്ത് സ്വദേശികള്‍ക്കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

*അന്യസംസ്ഥാനത്ത് നിന്നെത്തിയവര്‍*

പശ്ചിമബംഗാളില്‍ നിന്നെത്തിയ ഒരു കാസര്‍കോട് നഗരസഭാ സ്വദേശിക്കും യുപിയില്‍ നിന്നെത്തിയ രണ്ട് ചെങ്കള പഞ്ചായത്ത് സ്വദേശികള്‍ക്കും ഒരു പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്വദേശിക്കും ജമ്മു-കശ്മീരില്‍ നിന്നെത്തിയ ഒരു നീലേശ്വരം നഗരസഭാസ്വദേശിക്കും ഒരു പിലിക്കോട് ഗ്രാമപഞ്ചായത്ത് സ്വദേശിക്കും ആന്‍ഡമാനില്‍ നിന്നെത്തിയ മറ്റൊരു പിലിക്കോട് ഗ്രാമപഞ്ചായത്ത് സ്വദേശിക്കൂടി രോഗബാധസ്ഥിരീകരിച്ചു

*ജില്ലയില്‍ 61 പേര്‍ക്ക് രോഗം ഭേദമായി*

കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 61 പേര്‍ക്ക് രോഗം ഭേദമായി.കാസര്‍കോട് നഗരസഭയിലെ 12 പേര്‍,കുമ്പള-11, ചെങ്കള-7,പുല്ലൂര്‍-പെരിയ,മധൂര്‍-6 വീതം,നീലേശ്വരം,അജാനൂര്‍,പള്ളിക്കര-3 വീതം,ഉദുമ,തൃക്കരിപ്പൂര്‍- 2വീതം,എന്‍മകജെ,ബദിയടുക്ക ,ചെമ്മനാട്,കാറഡുക്ക,കുറ്റിക്കോല്‍,മൊഗ്രാല്‍പ്പുത്തൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ഇന്ന്(ഓഗസ്ത് 06)രോഗവിമുക്തരായവരുടെ കണക്ക്

*ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത് 4329 പേര്‍*

കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത് 4329 പേര്‍.ഇവരില്‍ 3095 പേര്‍ വീടുകളിലും 1234 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. പുതുതായി 403 പേരെ കൂടി നിരീക്ഷണത്തിലാക്കി.സെന്റിനല്‍ സര്‍വ്വേയടക്കം1069 സാമ്പിളുകള്‍ കൂടി പുതുതായി പരിശോധനയ്ക്ക് അയച്ചു. 776 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.236 പേര്‍ പുതുതായി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here