കാസർകോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3000 കടന്നു. തീരദേശമേഖലയില്‍ കോവിഡ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിക്കുന്നു. കോട്ടിക്കൂളം കാസര്‍കോട് ബീച്ച് ക്ലസ്റ്ററുകളില്‍ മാത്രം 320 രോഗികള്‍. ജില്ലയില്‍ 200 ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധികളില്‍.
കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3006 ആയി. ഇതില്‍ 376 കേസുകള്‍ കാസര്‍കോട് നഗരസഭ പരിധിയിലാണ്. നഗരസഭ പരിധിയിലെ നെല്ലിക്കുന്ന ബീച്ച് ക്ലസ്റ്ററില്‍ മാത്രം 160 പോസിറ്റീവ് കേസുകള്‍. ഉദുമ പഞ്ചായത്തില്‍ 248 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് പരിധിയിലെ കോട്ടിക്കുളം ബീച്ച് ക്ലസ്റ്ററില്‍ 160 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുന്പളയില്‍ 247 പേര്‍ക്കും ചെങ്കളയില്‍ 233 പേര്‍ക്കും ചെമ്മനാട് 232 പേര്‍ക്കും മങ്കല്‍പാടിയില്‍ 172 പേര്‍ക്കും പള്ളിക്കരയില്‍ 160 പേര്‍ക്കും ഇത് വരെ കോവിഡ് സ്ഥിരീകരിച്ചു.
ചെമ്മനാട് പഞ്ചായത്തിലെ തീരപ്രദേശമായ കീഴുരില്‍ രൂപപ്പെട്ട ക്ലസ്റ്ററില്‍ 63 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയിലെ തീരദേശ പഞ്ചായത്തുകളിലും നഗരസഭകളിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മലയോര പ്രദേശങ്ങളില്‍ താരതമ്യേന കോവിഡ് രോഗികളുടെ എണ്ണം കുറവാണ്. ദേലംപാടി, ഈസ്റ്റ് ഏളേരി, എന്‍മകജെ, ബേഡഡുക്ക, വെസ്റ്റ് എളേരി തുടങ്ങിയ മലയോര പഞ്ചായത്തുകളില്‍ ഇത് വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 താഴെ മാത്രമാണ്.