ഓക്സിജൻ നില സ്വയം പരിശോധിക്കണം; രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ വീട്ടിൽ, കോവിഡ് പോസിറ്റീവായാൽ ഇങ്ങനെ

0
186

കാഞ്ഞങ്ങാട് ∙ രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവ് ആയവരെ വീടുകളിൽ നിൽക്കാൻ അനുവദിക്കുന്ന സർക്കാർ ഉത്തരവു വരും ദിവസങ്ങളിൽ ജില്ലയിലും നടപ്പിലാക്കും. ആരോഗ്യ വകുപ്പിനു വലിയ ആശ്വാസം ആകും ഇത്. രോഗ ലക്ഷണങ്ങളോ മറ്റു അസുഖങ്ങളോ ഇല്ലാത്ത 60 വയസ്സിൽ താഴെ പ്രായം ഉള്ളവരെയാണു വീടുകളിൽ തന്നെ താമസിക്കാൻ അനുവദിക്കുക.

ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ചെക്‌ലിസ്റ്റ് തയാറാക്കി നൽകും. കൂടാതെ, എല്ലാ ദിവസവും ഓക്സിമീറ്റർ ഉപയോഗിച്ചു ശരീരത്തിലെ ഓക്സിജൻ നില സ്വയം പരിശോധിക്കുകയും വേണം. മറ്റു പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ വകുപ്പിനെ സമീപിക്കണം. വീടുകളിൽ റൂം ക്വാറന്റീനിൽ തന്നെ കഴിയണം. ശുചിമുറി സൗകര്യം മുറിയിൽ ഉണ്ടെങ്കിൽ മാത്രമേ വീടുകളിൽ താമസിക്കാൻ അനുവദിക്കൂ.  ഓക്സിമീറ്റർ ആരോഗ്യ വകുപ്പു തന്നെ നൽകുമെന്നാണു വിവരം. ഡോക്ടർമാരുടെ എണ്ണം ജില്ലയിൽ വളരെ കുറവാണെന്നതാണ് ഈ ഉത്തരവു വേഗം നടപ്പാക്കാൻ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here