എന്റെ കൈകള്‍ ശുദ്ധമാണ്, എല്ലാത്തിനും മറുപടി പറയാന്‍ തയ്യാറെന്ന് കെ.ടി ജലീല്‍; ചോദ്യം വന്നപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

0
215

കോഴിക്കോട്: തനിക്കെതിരായ ആരോപണങ്ങളെല്ലാം കളവാണെന്നും എല്ലാത്തിനും മറുപടി പറയാന്‍ തയ്യാറാണെന്നും വീരവാദവം മുഴക്കിയ മന്ത്രി കെ.ടി ജലീല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ചോദ്യമുന്നയിച്ചയാളുടെ ചോദ്യം ഡിലീറ്റ് ചെയ്ത് ബ്ലോക്കി. അമീന്‍ ഹസ്സന്‍ എന്ന വ്യക്തിയാണ് ഫെയ്‌സ്ബുക്കിലൂടെ ജലീല്‍ തന്റെ ചോദ്യം ഡിലീറ്റ് ചെയ്ത കാര്യം വ്യക്തമാക്കിയത്. എല്ലാത്തിനും മറുപടിയുണ്ടെന്ന മന്ത്രിയുടെ നിലപാട് കണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ ചോദ്യം കമന്റ് ചെയ്തത്. സുതാര്യമായി ചെയ്യാവുന്ന കാര്യങ്ങളില്‍ എന്തിനാണ് ചട്ടലംഘനം നടത്തിയത് എന്നായിരുന്നു ചോദ്യം. എന്നാല്‍ തന്റെ ചോദ്യം ഡിലീറ്റ് ചെയ്തു കളഞ്ഞെന്ന് അമീന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മന്ത്രി കെ ടി ജലീലിന്റെ ഈ പോസ്റ്റിന് താഴെ ചട്ടലംഘനം നടത്താതെ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യാമെന്നിരിക്കെ, ചട്ടലംഘനത്തെ ന്യായീകരിക്കാൻ വിശ്വാസത്തെ കൂട്ടുപിടിക്കുന്നത് എന്തിന് ചോദിച്ചിരുന്നു, അങ്ങനെ ചട്ടലംഘനം നടന്നു എങ്കിൽ മാപ്പെഴുതി തീർക്കാവുന്ന പ്രശ്നമല്ല എന്നിരിക്കെ മാപ്പ് പറയില്ല എന്ന് പഞ്ച് ഡയലോഗിന് എന്ത് പ്രസക്തി എന്നും ചോദിച്ചു. താങ്കൾ നടത്തിയ മാർക്ക് ദാനം ഉൾപ്പെടെയുള്ള ചട്ടലംഘനങ്ങളിൽ എല്ലാം തന്നെ ഈ വൈകാരിക പ്രകടനം മാത്രമാണ് മറുപടി എന്ന് നാട്ടുകാർക്ക് അറിയാം എന്നും പറഞ്ഞു. അത്യാവശ്യം ആളുകൾ അത്‌ ശ്രദ്ധിക്കുകയും ചെയ്തു. അൽപം കഴിഞ്ഞപ്പോൾ കമൻറ് ഇല്ല, ഇനി കമൻറ് ചെയ്യാനും പറ്റില്ല എന്നായി. അങ്ങനെ ചെയ്യാൻ നിശ്ചയമായും അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. നമ്മളൊക്കെ ആ സ്വാതന്ത്ര്യം ഉപയോഗിക്കുന്നവരുമാണ്. അദ്ദേഹം പക്ഷേ ഇന്നലെ പറഞ്ഞത് ക്വോറന്റൈനിൽ ആയതിനാൽ ആർക്കും വിളിക്കാം എന്നൊക്കെ ആയിരുന്നു. ചോദ്യം ആവർത്തിക്കുന്നു. ചട്ടലംഘന നടത്താതെ ചെയ്യാവുന്ന ഇത്തരം ചെറിയ കാര്യങ്ങളിൽ പോലും ചട്ടലംഘനം നടത്തുന്നത് എന്തിന്? താങ്കളെ അണികൾ സുൽത്താൻ എന്നൊക്കെ വിളിക്കുമെങ്കിലും താങ്കൾ സുൽത്താൻ അല്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതല്ലേ?. ഒളിക്കാനില്ലെങ്കിൽ പറയൂ?. താങ്കളെന്തിന് തുടർച്ചയായി നിയമലംഘനങ്ങൾ നടത്തുന്നു?.

മന്ത്രി കെ ടി ജലീലിന്റെ ഈ പോസ്റ്റിന് താഴെ ചട്ടലംഘനം നടത്താതെ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യാമെന്നിരിക്കെ, ചട്ടലംഘനത്തെ…

Posted by Ameen Hassan on Sunday, August 23, 2020

LEAVE A REPLY

Please enter your comment!
Please enter your name here