എന്ത് കോവിഡ്! ദുബായില്‍ ഒരു നമ്പര്‍ ലേലത്തില്‍ പോയത് 14 കോടി രൂപയ്ക്ക്

0
271

ദുബായ്- ദുബായിലെ വാഹന നമ്പര്‍ ലേലം വന്‍ഹിറ്റ്. വി12 എന്ന നമ്പര്‍ 70 ലക്ഷം ദിര്‍ഹമിനാണ് (ഏകദേശം 14 കോടി രൂപ) വിറ്റുപോയത്. എസ് 20 നമ്പര്‍ 40.06 ലക്ഷം ദിര്‍ഹത്തിനും വൈ66 30.2 ലക്ഷം ദിര്‍ഹത്തിനും വിറ്റു പോയി. ആകെ 36.224 ദശലക്ഷം ദിര്‍ഹമാണ് ലേലത്തിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇത് 83% കൂടുതല്‍. 2019ല്‍ ആകെ ലേലത്തുക 19 ദശലക്ഷം ദിര്‍ഹം മാത്രമായിരുന്നു.

ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലായിരുന്നു ലേലം. നിരവധി വാഹന പ്രേമികളാണ് ലേലത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. 2 മുതല്‍ 5 വരെ അക്കങ്ങളുള്ള (എച്ച്, ഐ, കെ, എല്‍, എന്‍, ഒ, പി, ക്യു, ആര്‍, എസ്, ടി, യു, വി, ഡബ്ല്യു, എക്‌സ്, വൈ, ഇസഡ്) 90 പ്ലേറ്റുകള്‍ ലേലത്തിലൂടെ നല്‍കി. ശക്തമായ കോവിഡ് സുരക്ഷാ മുന്‍കരുതലോടെയായിരുന്നു ലേലം നടന്നത്.

ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറ്റിയുടെ 104-ാം ലേലമായിരുന്നു ഇത്. കോവിഡ് മഹാമാരിക്കാലത്താണ് ഇത്രയും തുക മുടക്കി വാഹനപ്രേമികള്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here