ഉപ്പളയിൽ കടലാക്രമണം രൂക്ഷം, തീരദേശവാസികള്‍ ഭീതിയില്‍

0
201

മഞ്ചേശ്വരം: (www.mediavisionnews.in) കാലവര്‍ഷത്തോടൊപ്പം കടലാക്രമണവും രൂക്ഷമാവുന്നു. ഉപ്പള മുസോടി കടപ്പുറത്തു അമ്പതു മീറ്ററോളം കര കടലെടുത്തു. അഞ്ചു കുടുംബങ്ങളെ ഇവിടെ നിന്നു മാറ്റിപ്പാര്‍പ്പിച്ചു. കൃഷിയും നശിച്ചു. കടപ്പുറത്തെ ഖദീജുമ്മ, നഫീസ, തസ്ലീമ, മറിയമ്മ, ആസ്യുമ്മ എന്നിവരുടെ വീടുകളില്‍ വെള്ളം കയറിക്കൊണ്ടിരിക്കുന്നു.

ശാരദാനഗറിലെ ശകുന്തള സാലിയാന്‍, സുനന്ദ എന്നിവരുടെ വീടുകളും അപകട ഭീഷണിയിലാണ്‌. മണിമുണ്ട, ഹനുമാന്‍നഗര്‍ എന്നിവിടങ്ങളിലും കടലാക്രമണം അനുഭവപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here