അപകടത്തിൽ പെട്ടത് വന്ദേഭാരത് മിഷനിൽ പെട്ട വിമാനം; വിമാനത്തിൽ ഉണ്ടായിരുന്നത് 190 പേര്‍

0
210

കരിപ്പൂര്‍: ലാന്‍റിംഗിനിടെ തെന്നിമാറി താഴ്ചയിലേക്ക് പതിച്ച വിമാനം വന്ദേഭാരത് മിഷൻ വഴി പ്രവാസികളെ കൊണ്ട് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംങ് വിമാനം. വിമാനത്തിൽ 190 പേരാണ് ഉണ്ടായിരുന്നത്. 174 മുതിര്‍ന്നവരും പത്ത് കുട്ടികളും ആറ് വിമാന ജീവനക്കാരും ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ദുബൈ കരിപ്പൂര്‍ വിമാനമാണ് അപകടത്തിൽ പെട്ടത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംങ് വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവര്‍ക്കും സാരമായ പരിക്കുണ്ട്. ടേബിൾടോപ്പ് റൺവേയിൽ ഇറങ്ങിയ വിമാനം സ്ഥാനം തെറ്റി റൺവേയിൽ നിന്ന് തെറ്റി താഴേക്ക് വീഴുകയായിരുന്നു. മുപ്പത് അടി താഴ്ചയിലേക്ക് വീണ വീമാനത്തിന്‍റെ മുൻഭാഗം പിളര്‍ന്ന് മാറി. ചുറ്റുമുള്ള സ്വകാര്യ ആശുപത്രികളിലേക്കും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്കുമാണ് പരിക്കേറ്റവരെ എത്തിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെ ആശുപത്രിയിലെത്തിച്ച എല്ലാവര്‍ക്കും അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here