ഹണിട്രാപ്പില്‍പ്പെടുത്തി ഉപ്പള സ്വദേശിയായ യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്

0
453

കാസര്‍കോട്: (www.mediavisionnews.in) ഹണിട്രാപ്പില്‍പ്പെടുത്തി ഉപ്പള സ്വദേശിയായ യുവ വ്യാപാരിയില്‍ നിന്ന് 4 ലക്ഷം രൂപ തട്ടാന്‍ ശ്രമമെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.

ഉപ്പളയിലെ മുഹമ്മദ് ഷക്കീറി(31)ന്റെ പരാതിയില്‍ ചൗക്കിയിലെ സാജിദക്കും ഒരു യുവാവിനുമെതിരെയാണ് കേസ്. ഷക്കീര്‍ കാസര്‍കോട് ഡി.വൈ.എസ്.പി. ബാലകൃഷ്ണന്‍ നായര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ആഗസ്ത് 10നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ഏതാനും മാസം മുമ്പ് ഷക്കീറിന്റെ മൊബൈല്‍ കടയില്‍ എത്തിയ സാജിദ ഒരു മൊബൈല്‍ഫോണ്‍ വാങ്ങിയിരുന്നുവത്രെ.

പണം പിന്നീട് നല്‍കാമെന്ന് അറിയിച്ചു. പണം നല്‍കാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ചൗക്കിയിലെ വീട്ടിലെത്തിയാല്‍ നല്‍കാമെന്ന് പറഞ്ഞുവത്രെ.

വീട്ടില്‍ എത്തിയപ്പോള്‍ സാജിദയോടൊപ്പം നിര്‍ത്തി യുവാവ് ഫോട്ടോ പകര്‍ത്തുകയും നാല് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി.

സാജിദക്കെതിരെ നേരത്തെയും സമാന രീതിയില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here