കൊച്ചി: (www.mediavisionnews.in) കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ മുന്നോട്ട് കുതിച്ചു കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,600 രൂപയായി. ചൈന-അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്ബത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5200 രൂപയായി. വ്യാഴാഴ്ച രണ്ടുതവണകളായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 320 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.