മനോഹരമായ ഡ്രൈവുകൾ, മികച്ച ഡിഫൻസിങ്, അസാധാരണ ഷോട്ടുകൾ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒമ്പതുവയസ്സുകാരി രുദ്രയുടെ ബാറ്റിങ്​ വീഡിയോ

0
220

വളരെ മനോഹരമായ ഡ്രൈവുകൾ​, മികച്ച ഡിഫൻസിങ്, അസാധാരണ ഷോട്ടുകൾ. കേവലം ഒന്‍പത് വയസ് പ്രായമുള്ള പട്ടാമ്പിയില്‍ നിന്നുള്ള രുദ്രയുടെ ബാറ്റിങ്​ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്​. സ്വന്തം അച്ഛന്റെ ശിക്ഷണത്തിൽ ബാറ്റ് ചെയ്യുന്ന ദുദ്രക്ക്​ അഭിനന്ദനങ്ങളുമായി വിടി ബൽറാം എംഎൽഎ ഉള്‍പ്പെടെയുള്ളവരും എത്തിയിരുന്നു.

പട്ടാമ്പിയിലെ പള്ളിപ്പുറത്തുള്ള വിപിന്‍ ക്രിക്കറ്റിനെ ജീവനുതുല്യം സ്​നേഹിക്കുന്ന വ്യക്തിയാണ്​. തനിക്കുള്ള ക്രിക്കറ്റ്​ പ്രേമം മകൾ രുദ്രയിലേക്കും വിപിൻ പകര്‍ന്നു നല്‍കുകയായിരുന്നു. പിതാവ് നല്‍കിയ ശിക്ഷണത്തില്‍ മൂന്നുവയസ്സുമുതൽ ബാറ്റെടുത്ത രുദ്ര ക്രിക്കറ്റി​നെ ജീവിതത്തിന്റെ ഭാഗമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവരാജ്​ സിങ്ങും സ്​മൃതി മന്ദാനയുമാണ്​ രുദ്രയുടെ ഇഷ്ടപ്പെട്ട താരങ്ങൾ. ഇനിയും കൂടുതൽ മെച്ചപ്പെട്ട പരിശീലനത്തോടെ ക്രിക്കറ്റിനെ ഗൗരവമായി കാണാൻ തന്നെയാണ്​ രുദ്ര എടുത്തിട്ടുള്ള തീരുമാനം. ഇതിന് പിതാവിനൊപ്പം അമ്മ രേഷ്​മയും പൂര്‍ണ്ണ പിന്തുണയുമായി കൂടെത്തന്നെയുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here