തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് ബുധനാഴ്ച 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1234 പേർ രോഗമുക്തി നേടി. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്ന 66 പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിയ 125 പേരും രോഗികളായി. 13 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.
7 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമൻ (66), ഫറോക്കിലെ പ്രഭാകരൻ (73), കക്കട്ട് മരക്കാർകുട്ടി (70), കൊല്ലം വെഴിനല്ലൂർ അബ്ദുൽ സലാം (58), കണ്ണൂര്‍ ഇരിക്കൂർ യശോദ (59), കാസർകോട് ഉടുമ്പുന്തല അസൈനാർ ഹാജി (76), എറണാതുളം തൃക്കാക്കര ജോർജ് ദേവസി (83) എന്നിവരാണു മരിച്ചത്. നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 274
കൊല്ലം 30
പത്തനംതിട്ട 37
ഇടുക്കി 39
കോട്ടയം 51
ആലപ്പുഴ 108
എറണാകുളം 120
തൃശൂർ 86
പാലക്കാട് 41
മലപ്പുറം 167
കോഴിക്കോട് 39
വയനാട് 14
കണ്ണൂർ 61
കാസർകോട് 128
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 528
കൊല്ലം 49
പത്തനംതിട്ട 46
ഇടുക്കി 58
കോട്ടയം 47
ആലപ്പുഴ 60
എറണാകുളം 35
തൃശൂർ 51
പാലക്കാട് 13
മലപ്പുറം 77
കോഴിക്കോട് 72
വയനാട് 40
കണ്ണൂർ 53
കാസർകോട് 105