സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട്സ്പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി

0
169

സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കാണാക്കാരി (5), പുതുപ്പള്ളി (6, 11), മണിമല (11), വെള്ളൂര്‍ (13,14), കോട്ടയം ജില്ലയിലെ ചെമ്പ് (5, 6, 7, 9), അയ്മനം (10), മുണ്ടക്കയം (6, 8), തൃശൂര്‍ ജില്ലയിലെ പാവറട്ടി (9), കണ്ടാണശേരി (12), പുത്തന്‍ചിറ (14), മണലൂര്‍ (13, 14), ആലപ്പുഴ ജില്ലയിലെ ആര്യാട് (17), പതിയൂര്‍ (സബ് വാര്‍ഡ് 5), കരുവാറ്റ (4), കൊല്ലം ജില്ലയിലെ ഇളനാട് (7, 8), കരീപ്ര (10), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (10), പാലക്കാട് ജില്ലയിലെ ചളവറ (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ അയര്‍കുന്നം (വാര്‍ഡ് 15), ചങ്ങനാശേരി മുന്‍സിപ്പാലിറ്റി (37), കങ്ങഴ (6), മീനാടം (3), പനച്ചിക്കാട് (6), പാറത്തോട് (8), തൃക്കൊടിത്താനം (15), തൃശൂര്‍ ജില്ലയിലെ പാറളം (1, 8, 9, 12), കണ്ടാണശേരി (1), കയ്പമംഗലം (11), മതിലകം (10), ആലപ്പുഴ ജില്ലയില മാരാരിക്കുളം നോര്‍ത്ത് (1, 14), ഇടുക്കി ജില്ലയിലെ കരുണാപുരം (12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 568 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 30 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here