കുമ്പള (www.mediavisionnews.in): : ഷിറിയ പുഴ കരകവിഞ്ഞൊഴുകി ബംബ്രാണ വയലില്‍ വീടുകളിലേക്ക് വെള്ളം കയറി. ഇതേ തുടര്‍ന്ന് ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. 25 പരം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തെല്ലത്ത് അബ്ബാസ്, മുഹമ്മദ് ഹസ്സന്‍, ഇബ്രാഹിം, ആസ്യ, കുഞ്ഞാലിമ്മ, മൊയ്തിന്‍ എന്നിവരുടെ വീടുകളിലേക്കാണ് ഇന്ന് ഉച്ചയോടെ ഷിറിയ പുഴ കവിഞ്ഞൊഴുകി തോടെ വെള്ളം കയറിയത്.
ഇവരെ നാട്ടുകാരുടെ നേതൃത്വത്തിലാണ് മാറ്റി താമസിപ്പിച്ചത്. ഉളുവാറില്‍ 18 കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലരുടെ വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിട്ടുണ്ട്. ബംബ്രാണയില്‍ വെള്ളം കയറിയ പ്രദേശം വാര്‍ഡ് മെമ്പര്‍ മറിയമ്മമൂസ, തഹസില്‍ദാര്‍, ബംബ്രാണ വിലേജ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.