സംസ്ഥനത്ത് സ്വര്‍ണവില താഴോട്ട്. വ്യാഴാഴ്ചമാത്രം പവന്റെ വിലയില്‍ 560 രൂപയാണ് കുറഞ്ഞത്. ഇതോടെ എട്ടുഗ്രാം സ്വര്‍ണത്തിന്റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപകുറഞ്ഞ് 4860 രൂപയുമായി.
ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് പത്തുദിവസം പിന്നിടുമ്പോള്‍ വിലിയല്‍ 3,120 രൂപയുടെ കുറവാണുണ്ടായത്.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഔണ്‍സ് തനിത്തങ്കത്തിന് 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡ് റിസര്‍വിന്റെ യോഗതീരുമാനം പുറത്തുവന്നയുടനെയാണ് വിലയില്‍ ഇടിവുണ്ടായത്.
ദേശീയ വിപണിയില്‍ ഒക്ടോബര്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 52,320നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.