വിദേശമദ്യവുമായി പോയ ട്രക്ക് മറിഞ്ഞു; കയ്യില്‍ കിട്ടിയ മദ്യക്കുപ്പികളുമായി നാട്ടുകാര്‍ ഓടി ( വീഡിയോ)

0
204

വിദേശമദ്യവുമായി പോയ ട്രക്ക് മറിഞ്ഞതോടെ, കയ്യില്‍ കിട്ടിയ മദ്യക്കുപ്പികളുമായി നാട്ടുകാര്‍ ഓടി. ഛത്തീസ് ഗഡിലെ കവാര്‍ദയിലാണ് സംഭവം. അപകടമുണ്ടായത് വെള്ളിയാഴ്ച ആയിരുന്നെങ്കിലും ഇന്നലെയാണ് സംഭവത്തിന്‍റെ വീഡിയോ പുറത്തു വന്നതും വൈറലായതും.

250 പെട്ടി മദ്യവുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ടയറ്‍ പൊട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. റായ്പൂര്‍- ജബല്‍പൂര്‍ പാതയിലാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ പരിക്ക് നിസാരമാണ്. അപകടത്തില്‍ നിരവധി മദ്യക്കുപ്പികള്‍ പൊട്ടി നഷ്ടം സംഭവിച്ചിട്ടുണ്ട്. പുതിയതായി തുറന്ന ഒരു വൈന്‍ഷോപ്പിലോക്ക് ബിയറും വിസ്കിയുമായി പോകുകയായിരുന്ന ട്രക്ക് ആണ് അപകടത്തില്‍പ്പെട്ടത്. 12 ലക്ഷം രൂപ വിലവരുന്ന മദ്യക്കുപ്പികളാണ് ട്രക്കിലുണ്ടായിരുന്നത്.

ട്രക്ക് മറിഞ്ഞത് അറിഞ്ഞയുടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ മദ്യക്കുപ്പികള്‍ കൈപ്പിടിയിലാക്കാനാണ് ശ്രമിച്ചത്. മദ്യക്കുപ്പികളും നെഞ്ചത്ത് അടുക്കിപ്പിടിച്ച് ആളുകള്‍ ഓടിപ്പോകുന്നത് വീഡിയോയില്‍ ദൃശ്യമാണ്. പക്ഷേ പെട്ടെന്ന് തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തിയതോടെ നാട്ടുകാരെ പിരിച്ചുവിടാന്‍ സാധിച്ചു.. 8 ലക്ഷത്തിന്‍റെ മദ്യം മാത്രമേ പൊലീസിനും രക്ഷിച്ചെടുക്കാനായൂള്ളൂ.

കുപ്പികളുമായി കടന്നുകളയാന്‍ ശ്രമിക്കുന്ന ഒരാളെ പൊലീസുകാരന്‍ ലാത്തി കൊണ്ട് അടിച്ച് കുപ്പി തിരികെ എടുക്കുന്നതും മറുകൈയിലെ കുപ്പിയുമായി അയാള്‍ ഓടിരക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here