വാഹന ഇന്‍ഷുറന്‍സ് പുതുക്കാന്‍ പുതിയ നടപടി

0
156

ന്യൂഡൽഹി∙ സാധുതയുള്ള പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കി നൽകേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പാലിക്കണമെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടു.

2018ൽ സുപ്രീം കോടതി ഇതു നിർബന്ധമാക്കിയെങ്കിലും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ നടപടി. ഡൽഹി തലസ്ഥാന മേഖലയിൽ ഇതു കർശനമായി നടപ്പാക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ആവശ്യപ്പെട്ടതെങ്കിലും രാജ്യവ്യാപകമായി ഇതു പാലിക്കുന്നുവെന്നുറപ്പാക്കാനാണ് ഐആർഡിഎയുടെ നിർദേശം.

സുപ്രീംകോടതി നിർദേശം പാലിക്കാതെ പോളിസികൾ പുതുക്കുന്നതിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here