ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാൽപത്തിയാറ് ലക്ഷം പിന്നിട്ടു, പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു

0
197

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാൽപത്തിയാറ് ലക്ഷം പിന്നിട്ടു.മരണ സംഖ്യ എട്ട് ലക്ഷത്തി മുപ്പത്തി നാലായിരത്തി എഴുനൂറ്റി എഴുപത്തൊന്നായി ഉയർന്നു. 17,076,475 പേർ സുഖം പ്രാപിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 75000 പിന്നിട്ടു. ബുധനാഴ്ച 75995 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1017 പേർ മരിച്ചു. ആകെ രോഗികളുടെ എണ്ണം 33 ലക്ഷവും, മരണം 61000വും കടന്നു.രോഗമുക്തരായവരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു.

രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാമത്. യു.എസിൽ 6,046,064 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 184,778 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. 3,347,372 പേർ രോഗമുക്തി നേടി. യു.എസിൽ കൊവിഡ്​ രോഗികളുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നവർ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിൽ, പരിശോധന നടത്തേണ്ടതില്ലെന്ന് അമേരിക്കൻ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ നിർദ്ദേശം നൽകി.

രോഗികളുടെ എണ്ണത്തിൽ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,764,493 ആയി ഉയർന്നു.118,726 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 2,947,250പേർ രോഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here