രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു; 836 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

0
274

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 61,408 പേ‌‌ർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. കേന്ദ്ര സ‌ർക്കാ‌ർ കണക്കനുസരിച്ച് 31, 06, 348 പേ‌‌ർക്കാണ് ഇത് വരെ രാജ്യത്ത് കൊവി‍ഡ് 19 സ്ഥിരീകരിച്ചത്. 836 മരണങ്ങൾ കൂടി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്ത് ആകെ മരണം 57542 ആയി. 

ഇന്നലെ മാത്രം 57, 468 പേ‌ർ രോഗ മുക്തരായി എന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. നിലവിൽ 7,10,771 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് വരെ 23,38,035 പേ‌ർ സ‌ർക്കാ‌ർ കണക്കനുസരിച്ച് രോ​ഗമുക്തി നേടി. 74.90 ശതമാനമാണ് രാജ്യത്ത് നിലവിൽ രോ​ഗമുക്തി.

10,441 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് പ്രതിദിന രോഗബാധ ഏറ്റവും കൂടുതല്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗ ബാധ ഉയരുകയാണ്. ആന്ധ്ര 7,895, തമിഴ്നാട് 5975, കർണാടക 5,938 എന്നിങ്ങനെയാണ് ഇന്നലത്തെ രോഗ ബാധിതരുടെ എണ്ണം. 
ഇന്നലെ 6, 09, 917 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here