മലപ്പുറം (www.mediavisionnews.in): ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് അധികൃതര്‍. ദുരന്ത നിവാരണ സമിതി യോഗത്തിലാണ് തീരുമാനം.
കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് മലപ്പുറത്തായിരുന്നു.
വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. വിമാനാപകട രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്ക് പ്രാദേശിക തലത്തില്‍ പ്രത്യേക കേന്ദ്രങ്ങളില്‍ കൊവിഡ് പരിശോധന നടത്തും.
കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും തട്ടുകടകളിലും പാഴ്‌സല്‍ രാത്രി 9 വരെ നല്‍കാം.