മഞ്ചേശ്വരം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു; രജിസ്ട്രേഷന്‍ ആരംഭിച്ചു

0
211

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ ഡയാലിസിസ് ആവശ്യമുള്ളവർക്കായി രജിസ്‌ട്രേഷൻ ആരംഭിച്ചു. താലൂക്ക് ആസ്‌പത്രി പരിധിയിലെ മംഗൽപ്പാടി, മഞ്ചേശ്വരം, മീഞ്ച, വൊർക്കാടി, പുത്തിഗെ, പൈവളിഗെ, കുമ്പള, എൺമകജെ എന്നീ പഞ്ചായത്തുകളിലെ വൃക്കരോഗികൾക്ക് സേവനം പ്രയോജനപ്പെടുത്താമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷ്‌റഫ് അറിയിച്ചു.

ആദ്യഘട്ടത്തിൽ 90 പേർക്ക് വിവിധ ഷിഫ്റ്റുകളിലായി ഡയാലിസിസ് നടത്തും. രോഗിയുടെ പേര്, വിലാസം, വയസ്സ്, ആധാർ നമ്പർ, പഞ്ചായത്ത്, നിലവിൽ ഡയാലിസിസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ, എ.പി.എൽ./ബി.പി.എൽ., കുടുംബത്തിന്റെ വാർഷികവരുമാനം, നിലവിൽ എന്തെങ്കിലും ധനസഹായം ലഭിക്കുന്നെണ്ടിങ്കിൽ ആയത് സംബന്ധിച്ച വിവരം തുടങ്ങിയവ രജിസ്‌ട്രേഷൻ നടത്തുമ്പോൾ നൽകണം.

രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിടയിൽ 9895216298, 9447657840 എന്നീ നമ്പറുകളിൽ 26 വരെ ബന്ധപ്പെടാം.

അന്തരിച്ച മുന്‍ എംഎല്‍എ പി ബി അബ്ദുല്‍ റസാഖിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് ഡയാലിസിസ് കെട്ടിടം പൂര്‍ത്തിയാക്കുകയും അതിനാവശ്യമായ വൈദ്യുതി, ജലം എന്നിവ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുകയും ചെയ്തിരുന്നു. കൂടാതെ ഡയാലിസിസിനാവശ്യമായ ആര്‍ ഓ പ്ലാന്റിനായി എം സി ഖമറുദീന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here