മംഗളൂരുവില്‍ നേത്രാവതി പുഴക്ക് കുറുകെയുള്ള പാലം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു;നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

0
415

മംഗളൂരു (www.mediavisionnews.in): മംഗളൂരുവില്‍ കനത്ത മഴ തുടരുന്നു. നേത്രാവതി പുഴക്ക് കുറുകെയുള്ള പാലം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. നേത്രാവതി നദിക്ക് കുറുകെയുള്ള മലവന്തിഗെ ഗ്രാമത്തിലെ ദിഡുപെ കല്‍ബെട്ടുവില്‍ സ്ഥിതി ചെയ്യുന്ന പാലമാണ് തകര്‍ന്നത്. 150 ലധികം കുടുംബങ്ങള്‍ ഈ പാലം ഉപയോഗിക്കുന്നുണ്ട്. പാലം തകര്‍ന്നതോടെ ഈ കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അതേസമയം അന്റാരയിലെ മൃത്യുഞ്ജയ റിവ്യൂലെറ്റിനും ചാര്‍മാഡിയിലെ അരനെപഡെയ്ക്കും കുറുകെയുള്ള പാലങ്ങളും അപകടാവസ്ഥയിലാണ്. അരനെപഡെ പാലത്തില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ പാലങ്ങള്‍ മറികടന്ന് വെള്ളം കുത്തിയൊലിക്കുകയാണ്. സമീപത്തെ വീട്ടുപറമ്പുകളിലേക്ക് വരെ വെള്ളം ഒലിച്ചെത്തുന്നു. ചാര്‍മാഡിയിലെ അണക്കെട്ടില്‍ വലിയ മരങ്ങള്‍ കുടുങ്ങിയത് ജലനിരപ്പ് ഉയരാന്‍ കാരണമായി. കുടുങ്ങിയ മരങ്ങള്‍ പിന്നീട് നീക്കം ചെയ്തു. അപകടമുണ്ടായാല്‍ താലൂക്ക് ഓഫീസുമായോ പഞ്ചായത്തുമായോ ബന്ധപ്പെടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മിത്തബാഗിലു ഗ്രാമത്തിലെ ഗണേഷ് നഗരയില്‍ നിന്നുള്ള 32 ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പായ സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ചാര്‍മാഡി മലയില്‍ നിന്ന് കൂറ്റന്‍ പാറകള്‍ ഇളകി വീണിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here