ബന്തിയോട് അടുക്കയിലെ ആരാധനാലയത്തിന് നേരെ കല്ലെറിഞ്ഞ് ഗ്ലാസ് തകര്‍ത്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

0
221

ബന്തിയോട്: അടുക്കയിലെ ആരാധനാലയത്തിന് നേരെ കല്ലെറിഞ്ഞ് ഗ്ലാസ് തകര്‍ത്ത കേസിലെ ഒരുപ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുനാസിനെ(25)യാണ് കുമ്പള അഡീ.എസ്.ഐ സോമയ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മുനാസിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

ഈ കേസിലെ മറ്റൊരു പ്രതിയായ അടുക്കം ബൈതലയിലെ ഫയാസിനെ(26) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഗസ്ത് 20ന് ഉച്ചയോടെയാണ് ആരാധനാലയത്തിന് നേരെ ബൈക്കിലെത്തിയ രണ്ടംഗസംഘം കല്ലെറിഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here