പ്രതിരോധശേഷി കൂട്ടാന്‍ പാഷൻഫ്രൂട്ട്; അറിയാം ഈ ഗുണങ്ങള്‍…

0
576

കാണുന്നത് പോലെ തന്നെയാണ് പാഷൻഫ്രൂട്ടിന്‍റെ ഗുണങ്ങളും. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. പ്രമേഹരോഗികള്‍ക്ക് വരെ കഴിക്കാവുന്ന ഈ പഴം കൊളസ്ട്രോൾ കുറയ്ക്കാനും  സഹായിക്കും. 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാഷൻഫ്രൂട്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. വളരെ കലോറി കുറഞ്ഞ പഴമായതുകൊണ്ട് അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അറിയാം പാഷൻഫ്രൂട്ടിന്റെ മറ്റ് ഗുണങ്ങൾ…
    
ഒന്ന്…

ഗ്ലൈസെമിക് ഇൻഡക്സ് കുറവായ, നാരുകൾ ധാരാളം അടങ്ങിയ പാഷൻഫ്രൂട്ട്  പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന മികച്ച പഴമാണ്. കൂടാതെ കലോറി കൂട്ടാതെ തന്നെ വയർ നിറഞ്ഞതായി തോന്നിക്കുന്ന ‘പെക്റ്റിൻ’ എന്നയിനം നാരും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹചികിത്സയിൽ ഡയറ്ററി സപ്ലിമെന്റായി പാഷൻഫ്രൂട്ട് ഉപയോഗിക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഈ പഴം സഹായിക്കും. നാരുകള്‍ അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

രണ്ട്…

പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു. ഒപ്പം കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. 

മൂന്ന്…

വിറ്റാമിന്‍ സി, കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ പാഷൻഫ്രൂട്ട് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

നാല്…

നാരുകൾ അടങ്ങിയതിനാല്‍ ഇവ ദഹനത്തിനും സഹായിക്കും. മലബന്ധം തടയുകയും ചെയ്യും. 

അഞ്ച്…

മഗ്നീഷ്യം, കാൽസ്യം, അയൺ, ഫോസ്ഫറസ് ഇവയെല്ലാം പാഷന്‍ഫ്രൂട്ടില്‍  ധാരാളമുണ്ട്. പാഷൻഫ്രൂട്ടിന്റെ തോലിന്റെ സത്തിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇത് സന്ധിവാത ലക്ഷണങ്ങളെ ഇല്ലാതാക്കുന്നു. എല്ലുകളുടെ മൊത്തം ആരോഗ്യത്തിനും ഇവ സഹായിക്കും. 

ആറ്…

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പാഷന്‍ഫ്രൂട്ട് ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ വിറ്റാമിന്‍ സി, റൈബോഫ്ലേവിൻ, കരോട്ടിൻ മുതലായ ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇവ ചര്‍മ്മത്തിന് നിറവും നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here