പൊലീസുകാരന് കൊവിഡ്, കാസർകോട് എസ്പിയും ക്വാറൻറീനിൽ

0
232

കാസർകോട്: എസ്പി ഓഫീസിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാസർകോട് എസ്പിയും ക്വാറൻറീനിൽ പ്രവേശിച്ചു. എസ്പി അടക്കം പ്രാഥമിക സമ്പർക്ക പട്ടിയിലുള്ള നാല് പേരാണ് ക്വാറൻറീനിൽ പോയത്. കാസര്‍കോട് സ്ഥിതി ഗുരുതരമാണ്. കാസർകോട് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 21 പേരാണ് കൊവിഡിന് കീഴടങ്ങിയത്. 

അതേസമയം മലപ്പുറത്ത് കൊവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കളക്ടർ കെ.ഗോപാലകൃഷ്ണനാണ് ആൻ്റിജൻ പരിശോധനയിൽ കൊവിഡ് പോസിറ്റീവായത്. കളക്ടറെ കൂടാതെ സബ് കളക്ടർ, അസിസ്റ്റൻ്റ് കളക്ടർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ കളക്ട്രേറ്റിലെ 20 ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിനും ഇന്നലെ കൊവിഡ് പോസീറ്റീവായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here