പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് വിറ്റ് ഡി.വൈ.എഫ്.ഐ സമാഹരിച്ചത്11 കോടിയോളം രൂപ; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

0
183

തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസത്തിനും മഴക്കാലശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഡി.വൈ.എഫ്.ഐ ആവിഷ്‌കരിച്ച റീസൈക്കിള്‍ കേരള വഴി 11 കോടിയോളം രൂപ സമാഹരിച്ചെന്ന് സംസ്ഥാന സെക്രട്ടറി എ.എ റഹീം. പൊതുജനങ്ങളില്‍ നിന്ന് അഭൂതപൂര്‍വ്വമായ പിന്തുണയാണ് റീസൈക്കിള്‍ കേരളയ്ക്ക് ലഭിച്ചതെന്ന് റഹീം പറഞ്ഞു.

10,95,86,537 രൂപയാണ് ഡി.വൈ.എഫ്.ഐ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഈ തുക സമാഹരിച്ചത്. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി.

ജലാശയങ്ങളില്‍ നിന്നും നീക്കിയത് ആറര ടണ്‍ പ്ലാസ്റ്റിക്കാണ്. 1519 ടണ്‍ ഇരുമ്പ് മാലിന്യം ശേഖരിച്ച് വില്‍പന നടത്തി.

വീട്ടമ്മമാര്‍ വളര്‍ത്തുമൃഗങ്ങളും പച്ചക്കറികളും നല്‍കി. നിരവധി പേര്‍ പണമായും അല്ലാതേയും സഹായം നല്‍കിയെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.

അനസ് എടത്തൊടിക, മുഹമ്മദ് റാഫി, സി.കെ വിനീത്, സഹല്‍ സി മുഹമ്മദ് എന്നിവരുടെ ജഴ്‌സി ലേലത്തിന് വെച്ച് ലക്ഷങ്ങളാണ് സമാഹരിക്കാനായത്. പ്രശസ്തരായ നിരവധി പേര്‍ റീസൈക്കിള്‍ കേരളയുമായി സഹകരിച്ചുവെന്ന് റഹീം പറഞ്ഞു.

‘മതരാഷ്ട്രം വിനാശത്തിന് ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ ആഗസ്റ്റ് 15 ന് മതേതര ജ്വാല തെളിയിക്കുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.

DYFI റീ സൈക്കിൾ കേരള തുക പ്രഖ്യാപനം

Posted by DYFI Kerala on Wednesday, August 5, 2020

LEAVE A REPLY

Please enter your comment!
Please enter your name here