പത്തുരൂപ ദേ വന്നു, രണ്ട് ലക്ഷം ദാ പോയി… ; അത്യാഗ്രഹിയായ റെസ്റ്റോറന്റ് ഉടമയ്ക്ക് പണികൊടുത്തത് പൊലീസുകാരൻ

0
164

മുംബയ്: ഒരു ഐസ്ക്രീം പാക്കറ്റിന് പത്തുരൂപ അധികം ഈടാക്കിയ റെസ്റ്റോറന്റിന് രണ്ടുലക്ഷം രൂപ പിഴ. മുംബയ് സെൻട്രലിലെ വെജിറ്റേറിയൻ റെസ്റ്റോറന്റിനാണ് ഈ കിടുക്കൻ പണികിട്ടിയത്. സബ് ഇൻസ്‌പെക്ടർ ഭാസ്‌കർ ജാധവിന്റെ പക്കൽ നിന്ന് 165 രൂപ വിലയുളള ഫാമിലി പാക്ക് ഐസ്‌ക്രീമിന് 175 രൂപ ഈടാക്കിയതാണ് റെസ്റ്റോറന്റിന്റെ രണ്ടുലക്ഷം നഷ്ടപ്പെടുത്തിയത്. പരാതി നൽകി ആറുവർഷത്തിനുശേഷമാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ നടപടി. പിഴ അടയ്ക്കുന്നതിനൊപ്പം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാനും നിർദേശിച്ചിട്ടുണ്ട്.

2015-ലാണ് അമിത വില ഈടാക്കിയെന്ന പരാതി മുംബയ് ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ ഭാസ്കർ നൽകിയത്. റെസ്റ്റോറന്റിനകത്തുകയറാതെ പുറത്തുനിന്നാണ് ഐസ്ക്രീം വാങ്ങിയത്. ഇതിന് തെളിവായി ബില്ലും അദ്ദേഹം ഹാജരാക്കി. സേവനത്തിനാണ് പത്തുരൂപ അധികം ഈടാക്കിയതെന്ന് റെസ്റ്റോറന്റ് ഉടമ വാദിച്ചെങ്കിലും ഫോറം അത് തളളി. ഉപഭോക്താവിന് സേവനങ്ങൾ ഒന്നും നൽകിയില്ലെന്നും അങ്ങനെയുളളപ്പോൾ അധിക തുക ഈടാക്കിയത് ന്യായീകരിക്കാനാവില്ലെന്നും കൂടുതൽ തുക ‌‌ഈടാക്കി വൻ ലാഭം കൊയ്തുവെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് പിഴ ചുമത്തിയത്. 24വർഷമായി പ്രവർത്തിക്കുന്ന റെസ്റ്റോറന്റിന്റെ ദിവസവരുമാനം അരലക്ഷത്തോളം രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here