‘തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കൂട്ടും’; തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഐഎംഎ

0
181

കൊല്ലം: (www.mediavisionnews.in) തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രം​ഗത്ത്. തെരഞ്ഞെടുപ്പ് രോഗവ്യാപനം കൂട്ടുമെന്നാണ് ഐഎംഎയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതാകും നല്ലതെന്ന് ഐഎംഎ നിര്‍ദ്ദേശിച്ചു. 

സംസ്ഥാനത്ത് കൊവിഡ് അതി രൂക്ഷമായ സാഹചര്യമമാണെന്നും അതീവ ജാഗ്രതയും കർശന നടപടികളും വേണമെന്നും ഐഎംഎ പറഞ്ഞു. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണമെന്നാണ് ഐഎംഎ നിര്‍ദ്ദേശിക്കുന്നത്. സെന്റിനൽ സർവേ, എപിഡേമിയോളജിക്കൽ സർവേകളും കൂടുതലായി ചെയ്യണം. പ്രതിരോധ ശക്തി വർധിപ്പിക്കാൻ എന്ന പേരിൽ അശാസ്ത്രീയമായ ചികിത്സ പ്രോത്സാഹിപ്പിക്കരുതെന്നും ഐഎംഎ നിര്‍ദ്ദേശിച്ചു.

വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികളെ കൃത്യമായി നിരീക്ഷിക്കണം. രോഗവ്യാപനത്തിന് സഹചര്യം ഉണ്ടാകരുത്. ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങളിലെ സ്വകാര്യ ഡോക്ടർമാർക്ക് വേതനം ഉറപ്പാക്കണം. സർക്കാർ ഏറ്റെടുത്ത് കൊവിഡ് ആശുപത്രി ആക്കിയ ആശുപത്രികളിലെ ജീവനക്കാർക്ക് അഞ്ച് മാസമായി വേതനം കിട്ടിയിട്ടില്ല. ഇത് അംഗീകരിക്കാൻ ആകില്ലെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here