തദ്ദേശ തിരഞ്ഞെടുപ്പ് ഫൊട്ടൊ അപ്‌ലോഡ് ചെയ്യാത്തവര്‍ വോട്ടര്‍പ്പട്ടികയ്ക്കു പുറത്തേക്ക്

0
205

ആലപ്പുഴ: ഫൊട്ടൊ അപ്ലോഡ് ചെയ്യാതെ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഇടംപിടിക്കില്ല. തദ്ദേശസ്ഥാപനങ്ങളില്‍ വ്യാഴാഴ്ച തുടങ്ങുന്ന ഹിയറിങ്ങില്‍ ഫൊട്ടൊയുമായി എത്തിയില്ലെങ്കില്‍ പട്ടികയ്ക്കു പുറത്താകും.

അപ്ലോഡ് ചെയ്യാത്തവരുടെ ഫൊട്ടൊ, ഹിയറിങ് സമയത്ത് സ്‌കാന്‍ചെയ്തുനല്‍കണമെന്നാണ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് ഹിയറിങ് വൈകിപ്പിക്കുമെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ വാദം.

സാമൂഹിക അകലം പാലിക്കാനുമാവില്ല. കണ്‍ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കും ഫൊട്ടൊയുമായി എത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഫൊട്ടൊ അപ്ലോഡ് ചെയ്യാത്തവരെ തത്കാലം മാറ്റിനിര്‍ത്താനാണ് ചില തദ്ദേശസ്ഥാപനങ്ങളുടെ നീക്കം. അങ്ങനെയെങ്കില്‍ ആദ്യം അപേക്ഷിച്ചവര്‍ വീണ്ടും ഓണ്‍ലൈനായി ഫൊട്ടൊ സഹിതം അപേക്ഷിക്കേണ്ടിവരും.

ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫൊട്ടൊ അപ്ലോഡ് ചെയ്യണമെന്ന് കമ്മിഷന്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. ഓപ്പണ്‍ പോര്‍ട്ടല്‍ വഴിയായിരുന്നു അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here